നമ്മൾ ഒട്ടുമിക്ക ഭക്ഷണസാധനങ്ങളിലും ചേർക്കുന്ന ഒന്നാണ് ഇഞ്ചി. ചായ, ഇഞ്ചിക്കറി, ഇഞ്ചി മിഠായി എന്നിങ്ങനെ പല രീതിയിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇഞ്ചി നല്ല ഔഷധവും കൂടിയാണ്.
ഇഞ്ചിയിൽ ജിഞ്ചറോൾ പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങൾ വീക്കം കുറയ്ക്കാനും ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള അവസ്ഥകളിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കും.
ദഹനസംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് നല്ലൊരു മരുന്ന് കൂടിയാണ് ഇഞ്ചി. ഒരു വ്യക്തിക്ക് ഭക്ഷണം ദഹിപ്പിക്കാൻ എടുക്കുന്ന സമയത്തിൽ ഇഞ്ചി നല്ല സ്വാധീനം ചെലുത്തുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ആർത്തവ വേദന കുറയ്ക്കാനും ഇഞ്ചി സഹായിക്കും. ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇതിന് ആന്റിഓക്സിഡന്റും ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്, ഇത് വയറുവേദന കുറയ്ക്കാനും ശരീരത്തിലെ ഊർജ്ജം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക