ഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കം പരിഹരിക്കാൻ കമാന്റർ തല ചർച്ച ഇന്ന് നടക്കും. ഇന്ത്യന്‍ സംഘത്തെ ലേ ആസ്ഥാനമായുള്ള സേനാ കോറിന്റെ കമാന്‍ഡര്‍ ലഫ് ജനറല്‍ റഷിം ബാലി നയിക്കും. സേനാതലത്തില്‍ നടക്കുന്ന 19-ാം ചര്‍ച്ചയാണിത്.
വിദേശകാര്യ മന്ത്രാലയത്തിലെയും ഐടിബിപിയിലെയും ഉദ്യോഗസ്ഥരും ചർച്ചയുടെ ഭാഗമാകും. കിഴക്കൻ ലഡാക്കിലെ ചുഷുൽ- മോൾഡോ മീറ്റിങ് പോയിന്റിലാണ് ചർച്ച. ഡിബിഒ- സിഎൻഎൻ ജങ്ഷനിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ചാ വിഷമമാകും. കിഴക്കൻ ലഡാക്കിൽ നിന്നും പൂർണമായ സേന പിന്മാറ്റമാണ് ഇന്ത്യയുടെ ആവശ്യം.
കഴിഞ്ഞ ഏപ്രില്‍ 23ന് ആയിരുന്നു ഇരു സേനകളും ഒടുവില്‍ ചര്‍ച്ച നടത്തിയത്. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക