ഇലോണ്‍ മസ്കിന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്സില്‍ വീഡിയോ കോള്‍ സൗകര്യം വരുന്നു. എക്സ് സി ഇ ഒ ലിൻഡ യാക്കാരിനോ ഇക്കാര്യം സ്ഥിരീകരിച്ചു. ഫോൺ നമ്പറുകൾ പങ്കിടാതെ തന്നെ പ്ലാറ്റ്ഫോമിൽ വീഡിയോ കോളുകൾ ലഭ്യമാകും. അധികം വൈകാതെ തന്നെ ഈ ഫീച്ചർ എക്സിൽ വരും. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.
മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിനെ റീബ്രാന്‍ഡ് ചെയ്താണ് മസ്ക് ‘എക്സ്’ എന്ന പേരില്‍ പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമിന് തുടക്കമിട്ടത്. നിലവില്‍ ട്വിറ്ററിന് സമാനമാണ് പ്രവര്‍ത്തനം എങ്കിലും ഒരു ‘എവരിതിങ് ആപ്പ്’ എന്ന നിലയില്‍ പ്ലാറ്റ്ഫോമിനെ പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമത്തിലാണ് കമ്പനി.
ഒരു അഭിമുഖത്തിലാണ് ലിൻഡ ഇക്കാര്യം വെളിപ്പെടുത്തിയത്. എക്സിലെ പുതിയ സബ്സക്രിപ്ഷൻ നിരക്കുകൾ, പേയ്മെന്റുകൾ തുടങ്ങി എക്സിന്റെ മറ്റ് ഫീച്ചറുകളെക്കുറിച്ചും ലിൻഡ സംസാരിച്ചിരുന്നു. പിന്നാലെ എക്സ് ഡിസൈനർ ആൻഡ്രിയ കോൺവേ എക്സില്‍ പങ്കുവെച്ച പോസ്റ്റും വീഡിയോ കോൾ ഫീച്ചറിനെ സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക