നാഷണൽ സ്റ്റുഡൻസ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറിയും കെ എസ് യു മുൻ സംസ്ഥാന പ്രസിഡന്റുമായ കെ എം അഭിജിത്ത് വിവാഹിതനാകുന്നു. കോഴിക്കോട് സ്വദേശിനിയും സുഹൃത്തുമായ പി നജ്മിയാണ് വധു. ഫറോക്ക് കടലുണ്ടി റോഡിലുള്ള ആംബിയൻസ് ഓഡിറ്റോറിയത്തിൽ വച്ച് ഓഗസ്റ്റ് 17നാണ് വിവാഹം.
അത്തോളി പൂക്കോട് കുഴിക്കാട്ട് മീത്തൽ ഗോപാലൻകുട്ടിയുടെയും സുരഗോപാലൻകുട്ടിയുടെയും മകനാണ് അഭിജിത്ത്. കോഴിക്കോട് ജില്ലയിലെ മണ്ണൂർ ശ്രീക്കുഴിയിൽ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകളാണ് നജ്മ.
അഭിജിത്തിന്റെ ജൂനിയറായി കോഴിക്കോട് മീഞ്ചന്ത ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നജ്മി ഉണ്ടായിരുന്നു. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്ന് 2021 നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട് അഭിജിത്ത്. ഓഗസ്റ്റ് 18ന് നടക്കുന്ന വിവാഹ സൽക്കാരത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക