വിഭാഗീയ നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സഹകരണ, രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍ വാസവന്. ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ നടന്ന എഴുപത്തി ഏഴാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടി മൺമറഞ്ഞ ധീരദേശാഭിമാനികളെ അഭിമാനാദരവുകളോടെ അനുസ്മരിക്കുകയാണ്.
രാജ്യം ഒരു മതനിരപേക്ഷ സ്ഥിതിസമത്വ ജനാധിപത്യ റിപ്പബ്ലിക്ക് ആവണം എന്ന സങ്കൽപമാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ പരിപാവന ഭരണഘടന ഉയർത്തിപ്പിടിക്കുന്നത്. എന്നാൽ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുന്ന, ജാതി മത ദേശ ഭാഷാ വ്യത്യാസങ്ങളുടെ പേരിൽ മനുഷ്യർ പോരടിക്കുന്ന സാമൂഹ്യ അന്തരീക്ഷം ഉയർന്നു വരുന്നതായാണ് വർത്തമാനകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഇത് വേദനാജനകമാണ്.
ഇത്തരം വിഭാഗീയ, ശിഥിലീകരണ നീക്കങ്ങൾക്കെതിരെ നാം ജാഗ്രത പാലിക്കുകയും ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന സങ്കൽപത്തിലേക്ക് അഭിമാനപൂർവ്വം ഒന്നിക്കാനും മുന്നേറാനും നമുക്ക് കഴിയണം. മണിപ്പൂരിലും ഹരിയാനയിലും യുപിയിലും നടക്കുന്ന സംഭവങ്ങൾ വേദനിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമാണ്.സ്വാതന്ത്ര്യം എന്ന വാക്കിന്റെ അർത്ഥം എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ ഭാവി പ്രവർത്തനങ്ങൾ രൂപപ്പെടുത്തി മുന്നേറാൻ കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക