തൃശൂർ: തൃശൂർ ശക്തൻ നഗർ ആകാശ നടപ്പാതയുടെ ഉദ്ഘാടനം ഇന്നു രാത്രി ഏഴിനു മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. കേരളത്തിലെ ഏറ്റവും നീളം കൂടിയ ആകാശപാതയാണ് തൃശൂരിലേത്. എട്ടു കോടി രൂപ ചെലവിലാണ് പാതയുടെ ഒന്നാംഘട്ടം പൂർത്തീകരിച്ചത്.
നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായ ശക്തൻ നഗറിൽ സംഗമിക്കുന്ന നാലു റോഡുകളെയാണ് ആകാശപാത ബന്ധിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക