വിലക്കയറ്റത്തിൽ കൃത്യമായ ഇടപെടലാണ് സർക്കാർ നടത്തിയിട്ടുള്ളതെന്നും ഒരു പ്രയാസവും ഇല്ലാതെ ജനങ്ങൾ ഓണം ഉണ്ണും എന്നതാണ് സർക്കാരിന്റെ ഗ്യാരണ്ടിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
സർക്കാരിന്റെ പ്രവർത്തനങ്ങളെ ഈ തെരഞ്ഞെടുപ്പിൽ വിലയിരുത്തുന്നതിൽ പ്രയാസം ഇല്ല. കേന്ദ്രം സംസ്ഥാനത്തിനുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ അവസ്ഥയാണ്. ഇതിനെ കോൺഗ്രസ് എതിർക്കുന്നില്ലെന്നും വികസന പ്രവർത്തനങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്ത് തന്നെ മുന്നോട്ട് പോകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഓണത്തിന് മുൻപ് തന്നെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. ചില പത്രങ്ങൾ മഹാബലി ഇങ്ങോട്ട് വരണ്ട എന്ന രീതിയിൽ വരെ വാർത്തകൾ കൊടുക്കുന്നുണ്ട്. എന്നാൽ നിത്യോപയോഗ സാധനങ്ങൾ വിലകുറഞ്ഞിരിക്കുന്ന ഏക സംസ്ഥാനം കേരളമാണ് എന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക