ഓണസദ്യയിൽ എത്ര വിധം കറികൾ ഉണ്ടായാലും മലയാളിക്ക് മതിവരികയില്ല. സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റുന്ന കറികളാണെങ്കിൽ തീർച്ചയായുംഓണത്തിന് അത് ട്രൈ ചെയ്യാത്തവരും ഉണ്ടാകില്ല.അങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു സദ്യ സ്പെഷ്യൽ ഓലൻ റെസിപ്പി ആണ് പറയുന്നത്.
ഇതിനായി ആദ്യം തന്നെ കുറച്ച് കുമ്പളങ്ങയും മത്തനുംഅരിഞ്ഞെടുക്കണം. വൻപയർ കൂടി വേവിച്ചെടുക്കാം. വേവിച്ചെടുത്ത വൻപയർ വെള്ളം കളഞ്ഞ് മാറ്റിവെക്കാം. ഒരു തേങ്ങയെടുത്ത് അതിന്റെ പാൽ പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും റെഡിയാക്കി വയ്ക്കാം.
ഇനി ഒരു ചട്ടി അടുപ്പത്തു വെച്ചതിനുശേഷം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന മത്തങ്ങയും കുമ്പളങ്ങയും ചേർത്ത് കൊടുക്കാം. ഇതിലേക്ക് കുറച്ച് പച്ചമുളക് നീളത്തിൽ കീറി ഇടാം. പാകത്തിന് ഉപ്പും അല്പം വെള്ളവും ചേർത്ത് ഇതൊന്നു വേവിച്ചെടുക്കാം. ഇത് വെന്തു കഴിയുമ്പോൾ ഇതിലേക്ക് രണ്ടാം പാൽ ചേർത്ത് കൊടുക്കാം. ഇതൊന്ന് തിളച്ചു വരുമ്പോൾ വേവിച്ച് മാറ്റി വച്ചിരിക്കുന്ന വൻപയർ ചേർത്തു കൊടുക്കണം.
രണ്ടും നല്ലതുപോലെ യോജിച്ച് വന്നതിനുശേഷം ഇതിലേക്ക് ഒന്നാംപാൽ ചേർത്ത്തീ ഓഫ് ചെയ്യാം. പിന്നീട് കുറച്ച് പച്ച കറിവേപ്പിലയും കുറച്ച് വെളിച്ചെണ്ണയും ഒഴിച്ച് അടച്ചു വയ്ക്കാം. സദ്യ സ്പെഷ്യൽ ഓലൻ റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക