ലോകത്ത് ഇന്നുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത വിധത്തിൽ ഒറ്റ സംഭാഷണം പോലും ഇല്ലാതെ, നായികയുടെ മുഖം കാണിക്കാതെ, ഒരു സർവ്വൈവൽ ത്രില്ലർ ചിത്രവുമായി എത്തുകയാണ് മലയാളി സംവിധായകനായ പ്രശാന്ത് മാമ്പുള്ളി. ജൂലിയാന എന്ന പേരിൽ പുറത്തിറക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പെൻ ആൻഡ് പേപ്പർ ക്രിയേഷൻസും ബാദുഷ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണ കമ്പനി കോമ്പാറ ഫിലിംസ് ആണ്.
സോളോ ട്രിപ്പിന് ഇടയിൽ കേന്ദ്ര കഥാപാത്രത്തിന്റെ തലയിൽ ഒരു കലം കുടുങ്ങി പോകുന്നതും അവിടെനിന്നു രക്ഷപ്പെടാനായി നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരേയൊരു കഥാപാത്രം മാത്രമുള്ള ചിത്രത്തിൽ കഥാപാത്രത്തിന്റെ മുഖം കാണിക്കുന്നില്ല എന്നതാണ് ജൂലിയാന എന്ന ചിത്രത്തെ മറ്റു ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ലോകത്തെ തന്നെ ആദ്യത്തെ സംഭാഷണ രഹിത സർവ്വൈവൽ ചിത്രമാണ് ജൂലിയാന.
ഭാഷയുടെ അതിർവരമ്പുകളിൽ ഇല്ലാതെ ചിത്രം ആസ്വദിക്കാനുള്ള അവസരമാണ് ജൂലിയാനയിലൂടെ സംവിധായകനും സംഘവും ഒരുക്കുന്നത്. കഥാപാത്രത്തിന്റെ ശരീരത്തിൽ ശരീരഭാഷയിലൂടെയും ഫ്രെയിമുകളിലൂടെയും കഥാപാത്രത്തിന്റെ ആത്മസംഘർഷവും ശ്രമങ്ങളും പ്രേക്ഷകർക്ക് അനുഭവവേദ്യമാകുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക