ശ്രീനഗർ: ജമ്മുകശ്മീരിൽ കാർഗിലിൽ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. കാർഗിലിലെ ദ്രാസ് നഗരത്തിലാണ് സ്ഫോടനം നടന്നത്. 11 പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. കബഡി നല്ലയിലുള്ള ആക്രി കടയിലാണ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റവരെ ദ്രാസിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക