മലപ്പുറം: മലപ്പുറത്ത് 5 കുട്ടികൾക്ക് തെരുവു നായയുടെ കടിയേറ്റു. ചീക്കോട് മുണ്ടക്കൽ എ.എം യു.പി സ്കൂളിലെ പരീക്ഷ കഴിഞ്ഞു ഇറങ്ങിയ നാല് സ്കൂൾ കുട്ടികൾക്കും വീട്ടുമുറ്റത്ത് നിൽക്കുന്ന ഒന്നര വയസ്സുകാരനുമാണ് കടിയേറ്റത്.
ഒന്നര വയസ്സുള്ള കുട്ടി വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് നായ കടിച്ചത്. ഈ കുട്ടിയുടെ കൈയിലെ ഒരു ഭാഗത്തെ മാംസം മുഴുവനായി നായ കടിച്ചെടുത്തിട്ടുണ്ട്. കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പേ വിഷബാധയുള്ള നായയാണെന്ന സംശയമുണ്ടെന്നും ഇതിനെ എത്രയും പെട്ടെന്ന് കൊല്ലണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക