കേന്ദ്ര സർക്കാരിനെ വിമർശിച്ച ധനമന്ത്രി കെ.എൻ.ബാലഗോപാലിന് മറുപടിയുമായി കെ സുരേന്ദ്രൻ രംഗത്ത്. സാമ്പത്തിക പ്രതിസന്ധിക്കെതിരെ ആയിരുന്നു കെ എൻ ബാലഗോപാൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചത്.
അതേസമയം ഓണം അവതാളത്തിൽ ആക്കിയത് കേന്ദ്രം ആണെന്ന ധനമന്ത്രിയുടെ വാദം തെറ്റാണെന്ന് ആണ് കെ സുരേന്ദ്രൻ പ്രതികരിച്ചത്. കേന്ദ്രം നികുതി വിഹിതം നൽകിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓണം അവതാളത്തിൽ ആക്കിയത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ് എന്നും അത് കേന്ദ്രത്തിന്റെ തലയിൽ വച്ചുകെട്ടേണ്ട എന്നും കെ എൻ ബാലഗോപാൽ വേറെ ജോലിക്ക് പോകുന്നതാണ് നല്ലതെന്നുമായിരുന്നു സുരേന്ദ്രന്റെ രൂക്ഷമായ പ്രതികരണം.
ഇന്ത്യയിൽ ഏറ്റവും മോശം ധനകാര്യ മാനേജ്മെൻറ് കേരളത്തിലേതാണ്. കേന്ദ്രത്തിലെ എൽഡിഎഫ് യുഡിഎഫ് നേതാക്കൾ കേന്ദ്ര ധനകാര്യ മന്ത്രിയെ കണ്ട് നികുതി വിഹിതം കുറച്ചു എന്ന് പറയാൻ തയ്യാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക