തമിഴ് യുവതാരം കവിൻ വിവാഹിതനായി. മോണിക്ക ഡേവിഡ് ആണ് വധു. നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ ആണ് ഇരുവരും വിവാഹിതരായത്. സ്വകാര്യ സ്കൂളിലെ ജീവനക്കാരിയാണ് മോണിക്ക. ചെന്നൈയിൽ വച്ച് വളരെ ലളിതമായി നടന്ന വിവാഹ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഒരു സ്മൈലിയോടൊപ്പം കവിൻ തന്നെ പോസ്റ്റ് ചെയ്തു.
‘കനാ കാണും കാലങ്ങൾ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ കവിൻ 2017 ൽ സത്രിയൻ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തും അരങ്ങേറ്റം കുറിച്ചു. താരത്തിന്റെ ഡാഡാ എന്ന ചിത്രം തമിഴ്നാട്ടിൽ വൻ ഹിറ്റായി മാറി. നൃത്ത സംവിധായകനായ സതീഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കവിൻ നായകനായി ഇനി അണിയറിയിൽ ഒരുങ്ങുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക