തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വൻ വ്യാജ മദ്യവേട്ട. മലയിൻകീഴിലെ ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന കുപ്പികളിൽ ഒഴിച്ചുവെച്ച നിലയിലുള്ള 500 ലിറ്റർ വ്യാജ മദ്യ ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട മൂന്ന് പേര് എക്സൈസ് പിടികൂടി.ഓണ വില്പനക്കായി തയ്യാറാക്കിയ ഇവയിൽനിന്ന് വ്യാജ ഹോളോഗ്രാം സ്റ്റിക്കറുകളും പിടിച്ചെടുത്തു.
ബാലരാമപുരം ഉച്ചക്കടയിൽ വ്യാജമദ്യം വിൽപ്പന നടത്തുന്നതിനിടെയാണ് മലയൻകീഴ് സ്വദേശി സന്തോഷ് കുമാർ, വിളവൂർക്കൽ സ്വദേശി പ്രകാശ്, വെള്ളായണി സ്വദേശി സതീഷ് കുമാർ എന്നിവർ എക്സൈസിന്റെ പിടിയിലായത്. ഈ സംഘത്തിൽ ഉൾപ്പെട്ട സന്തോഷിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന നിലയിലാണ് 500 ലിറ്റർ വ്യാജമദ്യ ശേഖരം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക