കെഎസ്ആർടിസി ജീവനക്കാരുടെയും ശമ്പളം വൈകുന്നതിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് പറഞ്ഞ കോടതി ശമ്പള വിതരണ കാര്യത്തിൽ സർക്കാറിന്റെ നിലപാട് എന്തെന്നും ആരാഞ്ഞു. ആഗസ്റ്റിലെ ശമ്പളം എങ്കിലും കൊടുത്താലേ ജീവനക്കാർക്ക് ശരിക്കും ഓണം ആഘോഷിക്കാൻ ആകൂ എന്നും ശമ്പളം നൽകണമെന്ന കാര്യം എപ്പോഴും കോടതിയെ കൊണ്ട് ഓർമിപ്പിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു.
കഴിഞ്ഞവർഷം ഓണത്തിന് ശമ്പളം നൽകണമെന്ന കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകിയിരുന്നു. ഇതിനെ തുടർന്ന് ശമ്പളം പണമായും കൂപ്പണായും നൽകാമെന്ന തീരുമാനമെടുത്തു. ശമ്പളം പണമായിത്തന്നെ കൊടുക്കണം എന്നും കൂപ്പൺ വിതരണം അനുവദിക്കില്ല എന്നും കോടതി പറഞ്ഞു. കേസ് ഈ മാസം ഇരുപത്തിനാലാം തീയതിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക