സിപിഐ പാലക്കാട് ജില്ലാ കൗൺസിൽ പ്രധാന നേതാക്കൾക്കെതിരെ ഉൾപ്പടെ സ്വീകരിച്ച അച്ചടക്കനടപടികൾ സംസ്ഥാന സമിതി അംഗീകരിച്ചു. മുഹമ്മദ് മുഹസിൻ എംഎൽഎയെ തരംതാഴ്ത്തിയ നടപടിയും അംഗീകരിച്ചു.
പാലക്കാട് കേന്ദ്രീകരിച്ചു.കെ.ഇ.ഇസ്മായിൽ പക്ഷത്തിന് ഇതു തിരിച്ചടിയായി. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി നടന്ന പാലക്കാട് ജില്ലയിലെ മണ്ഡലം സമ്മേളനങ്ങളിലെ ചേരിപ്പോരാണ് അച്ചടക്ക നടപടികളിൽ കലാശിച്ചത്.
മുഹസിനെ ജില്ലാ നിർവാഹകസമിതിയിൽ നിന്നു ജില്ലാ കൗൺസിലിലേക്കും അഞ്ചു ജില്ലാ കൗൺസിൽ അംഗങ്ങളെ ബ്രാഞ്ചിലേക്കും തരംതാഴ്ത്താനും ആറു മണ്ഡലം കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നു നീക്കാനുമാണ് ജില്ലാ കൗൺസിൽ തീരുമാനിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക