റിലയൻസിന്റെ സ്റ്റേറ്റ് ലിമിറ്റഡ് ബോർഡ് ഓഫ് ഡയറക്ടർ നിന്ന് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി പിന്മാറി. റിലയൻസിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി മക്കളായ ഇഷ, ആകാശ്, ആനന്ദ് എന്നിവരെ ഉൾക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് നിതാ അംബാനിയുടെ പിന്മാറ്റം.
മുകേഷ് അംബാനിയുടെ മക്കളുടെ നിയമനത്തിന് ബോർഡ് ഓഫ് ഡയറക്ടർസ് നൽകിയ നിയമന ശുപാർശക്ക് ഓഹരിയുടമകൾ അനുമതി നൽകിയതിനെ തുടർന്നാണ് ഇവരെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റിലയൻസിന്റെ കീഴിലുള്ള വിവിധ കമ്പനികളുടെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത് നടത്തുകയായിരുന്നു ഇവർ മൂന്നുപേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക