പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കോട്ടോപാടത്ത് മൂന്നു സഹോദരിമാർ കുളത്തിൽ മുങ്ങി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ കോട്ടോപ്പാടം പെരുംകുളത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാരായ റിൻഷി (18), നിഷിത (26), റമീഷ(23) എന്നിവരാണ് മരണപ്പെട്ടത്. ഇതിൽ റമീഷ,നിഷിത എന്നിവർ വിവാഹിതരാണ്.
പിതാവിനോടൊപ്പം തുണി അലക്കുന്നതിനായാണ് മൂവരും കുളത്തിലെത്തിയത്. അലക്കുന്നതിനിടെ ഒരു സഹോദരി കുളത്തിൽ വീഴുകയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം സംഭവിക്കുകയും ആയിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. അതിഥി തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക