കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 240 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് 44,000 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 5500 രൂപയും. ഇന്നലെ ഒരു പവൻ സ്വർണത്തിന് 43,760 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1935 ഡോളറിലേക്ക് വില കുതിച്ചു.
യുഎസ് സമ്പദ്വ്യവസ്ഥയുടെ തളർച്ച മൂലം പലിശനിരക്കുകൾ കൂടുതൽ വർധിപ്പിക്കുമെന്ന ആശങ്കകൾക്ക് അയവ് വന്നതോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഉയർന്നു. മൂന്നാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ സ്വർണ വ്യാപാരം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക