നിരവധി ആരാധകരുള്ള താരമാണ് ജയസൂര്യ. ഇന്ന് താരം 43ആം പിറന്നാൾ ആഘോഷിക്കുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ ജയസൂര്യയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ട് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രിയ താരം സിദ്ദീഖ്.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ജയസൂര്യയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചത്. കഴിഞ്ഞദിവസം മന്ത്രിമാർ വേദിയിലിരിക്കെ സംസ്ഥാന സർക്കാരിനെതിരെ ജയസൂര്യ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സംഭവത്തിൽ താരത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക