കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കോഴിക്കോട് തിരുവണ്ണൂരിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പുക ഉയരുന്നത് കണ്ട് പുറത്തേക്കിറങ്ങിയതിനാൽ കാർ ഡ്രൈവർ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു.
ഫയർഫോഴ്സും പ്രദേശത്തെ കച്ചവടക്കാരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. കാർ പൂർണമായി കത്തി നശിച്ചിട്ടുണ്ട്. മോഡേർൺ സ്വദേശിയാണ് കാറിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക