സുപ്രീംകോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് പ്രചരിക്കുന്നു എന്ന മുന്നറിയിപ്പുമായി സുപ്രീം കോടതി. തട്ടിപ്പിനായി ഉപയോഗിക്കുന്ന വെബ്സൈറ്റിൽ ആളുകളുടെ വ്യക്തി വിവരങ്ങൾ ആണ് തേടുന്നത്. ഇത്തരം വെബ്സൈറ്റുകളിൽ ജനങ്ങൾ വഞ്ചിതരാകരുതെന്നും സുപ്രീംകോടതി രജിസ്ട്രി നൽകിയ മുന്നറിയിപ്പിൽ പറയുന്നു.
ഔദ്യോഗിക വെബ്സൈറ്റിനോട് സമാനമായ വ്യാജ വെബ്സൈറ്റിൽ പ്രവേശിക്കുമ്പോൾ ആധാർ കാർഡ് വിവരങ്ങൾ, പാൻകാർഡ് വിവരങ്ങൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയും പിന്നീട് ഇവ തട്ടിപ്പിന് ഉപയോഗിക്കുന്നതായും സുപ്രീംകോടതി റജിസ്റ്ററി മുന്നറിയിപ്പു നൽകുന്നു.
വ്യാജ വെബ്സൈറ്റിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി രജിസ്ട്രാർ ( ടെക്നോളജി) പോലീസിൽ പരാതി നൽകി. http://cbins/scigv.com, http://cbins.scigv.com/o എന്നിങ്ങനെയാണ് വ്യാജ വെബ്സൈറ്റുകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക