സെപ്റ്റംബർ 18 മുതൽ 22 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്രസർക്കാർ. സെപ്റ്റംബർ 18 മുതൽ 22 വരെ പ്രത്യേക പാർലമെന്റ് സമ്മേളനം ചേരുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി ട്വിറ്റർ പ്ലാറ്റ്ഫോമായ എക്സിലൂടെ അറിയിച്ചു. എന്നാൽ പുതിയ പാർലമെന്റ് കെട്ടിടത്തിൽ ആയിരിക്കുമോ സമ്മേളനം എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല.
ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെ ആക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം കേന്ദ്ര സർക്കാർ വിളിച്ചു ചേർക്കുന്നത്. ഫലപ്രദമായ ചർച്ചകൾക്കായാണ് സമ്മേളനം എന്നാണ് പ്രഹ്ലാദ് ജോഷിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക