ധാരാളം ആരാധകരുള്ള താരമാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര. സിനിമ ലോകത്ത് എത്തി വർഷങ്ങൾ കഴിഞ്ഞുവെങ്കിലും സോഷ്യൽ മീഡിയയിൽ താരത്തിന് ഇതുവരെയും അക്കൗണ്ട് ഇല്ല. എന്നാൽ ഇപ്പോൾ ആരാധകരെ തേടിയെത്തുന്നത് ഒരു സന്തോഷ വാർത്തയാണ്. ഇൻസ്റ്റാഗ്രാമിലൂടെ സോഷ്യൽ മീഡിയയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരറാണി.
ഇരട്ട കുഞ്ഞുങ്ങളോടൊപ്പം ഉള്ള തന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് നയൻതാര ഇൻസ്റ്റഗ്രാമിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ജവാൻ സിനിമയുടെ ട്രെയിലറും താരം പങ്കുവെച്ചു. ‘നാൻ വന്തിട്ടേന്ന് സൊല്ല്’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ പുറത്തുവിട്ട് വെറും ഒരു മണിക്കൂറിനുള്ളിൽ മലയാള താരങ്ങൾ ഉൾപ്പെടെ നാലു ലക്ഷത്തിലേറെ പേരാണ് നയൻതാരയുടെ ഫോളോവേഴ്സ് ആയത്. എന്നാൽ നയൻതാര ഭർത്താവ് വിഘ്നേഷ് ശിവൻ, ഷാരൂഖ് ഖാൻ, റൗഡി പിക്ചർസ്, അനിരുദ്ധ് രവിചന്ദർ, മിഷേൽ ഒബാമ എന്നിവരെ മാത്രമാണ് ഫോളോ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക