കേന്ദ്രമന്ത്രിയായ കൗശൽ കിഷോറിന്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വികാസ് ശ്രീവാസ്തവ എന്ന യുവാവിനെയാണ് മന്ത്രിയുടെ ലഖ്നൗവിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 4.15ഓടെ നടന്ന സംഭവത്തിൽ സംഭവസ്ഥലത്തു നിന്ന് മന്ത്രിയുടെ മകന്റെ പേരിൽ ലൈസൻസ് ഉള്ള പിസ്റ്റളും കണ്ടെടുത്തിട്ടുണ്ട്.
കേന്ദ്രമന്ത്രി കൗശൽ കിഷോറിന്റെ മകൻ വികാസ് കിഷോറിന്റെ സുഹൃത്താണ് കൊല്ലപ്പെട്ട വികാസ് ശ്രീവാസ്തവ. പോലീസ് കണ്ടെടുത്ത പിസ്റ്റൾ മകന്റേതാണെന്ന് സ്ഥിരീകരിച്ച മന്ത്രി സംഭവ സമയത്ത് മകൻ വീട്ടിൽ ഉണ്ടായിരുന്നില്ല എന്നും പറഞ്ഞു. സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക