സംസ്ഥാന സർക്കാരിന്റെ ഓണം വാരോഘോഷത്തിന് നാളെ സമാപനം ആകും. സമാപന സമ്മേളനത്തോടനുബന്ധിച്ച് നാളെ വൈകുന്നേരം ഏഴുമണിക്ക് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങ് വിനോദസഞ്ചാരവകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ വീണ ജോർജ്, ആന്റണി രാജു, ജി ആർ അനില്‍ എന്നിവർ മുഖ്യാതിഥികളായും സിനിമാതാരങ്ങളായ ഷൈൻ നിഗം,നീരജ് മാധവ്, ആന്റണി വർഗീസ് തുടങ്ങിയവർ വിശിഷ്ടാതിഥികളായും പങ്കെടുക്കും.
മികച്ച കവറേജിന് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങൾ സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും. ഹരിശങ്കർ ആൻഡ് ടീം അവതരിപ്പിക്കുന്ന പ്രഗതി ബാൻഡിന്റെ സംഗീത പരിപാടി സമാപന സമ്മേളനത്തിന് ശേഷം നിശാഗന്ധിയിൽ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക