പത്തനംതിട്ട ജില്ലയിൽ കനത്ത മഴയെ തുടർന്ന് മൂഴിയാർ മണിയാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. കനത്ത മഴയിൽ മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായോ എന്നും സംശയമുണ്ട്. ഗവി റൂട്ടിൽ പല സ്ഥലങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. മധ്യകേരത്തിലും തെക്കൻ കേരളത്തിലും ഇന്നലെ പെയ്ത ശക്തമായ മഴ പത്തനംതിട്ടയിൽ തുടരുകയാണ്.
ആവശ്യമായ മഴ ലഭിക്കാത്തതിനാൽ വരണ്ട കാലാവസ്ഥയിൽ വെള്ളമില്ലാത്ത സ്ഥിതിയിലായിരുന്നു സംസ്ഥാനം. മൂഴിയാർ മേഖലയിൽ മഴ ശക്തമായതിനെ തുടർന്ന് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടു. ഇന്നലെവരെ തീരെ വെള്ളം ഇല്ലാതിരുന്ന പമ്പയിൽ ഇപ്പോൾ വലിയ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക