സ്വർണ്ണം കടത്തുന്നതിനിടെ കെഎംസിസി പ്രവർത്തകൻ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി. മലപ്പുറം ജില്ലയിലെ തൂവൂർ മാമ്പുഴ സ്വദേശിയായ തയ്യിൽ മുനീർ ബാബു ഫൈസി(39)യാണ് പിടിയിലായത്. ജിദ്ദയിൽ നിന്ന് ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ കരിപ്പൂരിൽ എത്തിയ ഇയാളിൽ നിന്നും 60 ലക്ഷം രൂപ വില വരുന്ന 1167 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.
സൗദിയിലെ കെഎംസിസി ഭാരവാഹിയും ചാരിറ്റി പ്രവർത്തകനും ആണ് പിടിയിലായ മുനീർ ബാബു. ശരീരത്തിൽ ഒളിപ്പിച്ചു കടത്തുന്നതിനിടയിലാണ് ഇയാളിൽ നിന്നും സ്വർണം പിടികൂടിയത്. കള്ളക്കടത്ത് സംഘം തനിക്ക് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി മുനീർ ബാബു മൊഴി നൽകി
പ്രതികരിക്കാൻ ഇവിടെ എഴുതുക