ചന്ദ്രന്റെയും ചൊവ്വയുടെയും പര്യവേഷണത്തിനായി 2024 ൽ നടത്തുന്ന ബഹിരാകാശ ദൗത്യങ്ങളിലേക്ക് നാസ വളണ്ടിയർമാരെ തേടുന്നു. ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കാണ് അവസരം. എൻജിനീയറിങ്, സയൻസ്, മെഡിസിൻ, ബഹിരാകാശ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ വൈദഗ്ധ്യവും അറിവും ഉള്ളവർക്ക് അപേക്ഷിക്കാം.
സെപ്റ്റംബർ 21 ആണ് അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി. തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക ഒക്ടോബർ 12ന് പ്രസിദ്ധീകരിക്കും. അമേരിക്കയിൽ സ്ഥിരതാമസക്കാരും അമേരിക്കൻ പൗരനുമായ 30നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
സയൻസ്, എൻജിനീയറിങ്, മെഡിസിൻ എന്നിവയിൽ ബിരുദവും ലീഡർഷിപ്പ്, ടീം വർക്ക് പരിചയവും, മികച്ച മാനസിക ആരോഗ്യവും ശാരീരിക ആരോഗ്യവും ഉള്ളവരായിരിക്കണം അപേക്ഷകർ. തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാരെ കർശന പരിശീലനത്തിനും ഇവാലുവേഷനും വിധേയരാക്കി വിജയിക്കുന്നവർക്ക് മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കുന്ന ബഹിരാകാശ ദൗത്യത്തിൽ പങ്കാളികളാവാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക