മെയ് 19നാണ് 2000 രൂപയുടെ കറൻസി പിൻവലിക്കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം ആർബിഐ നടത്തിയത്. അന്ന് 3.56 ലക്ഷം കോടി രൂപയുടെ നോട്ടാണ് വിനിമയത്തിൽ ഉണ്ടായിരുന്നത്.
മെയ് 23 മുതലായിരുന്നു കറൻസി മാറ്റിയെടുക്കാൻ അവസരം. ഓഗസ്റ്റ് 31 വരെയുള്ള കണക്കുകൾ അനുസരിച്ച് 3.32 ലക്ഷം കോടിയുടെ നോട്ടുകൾ തിരികെ എത്തിയിട്ടുണ്ട്. ഏകദേശം 24000 കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് നിലവിൽ വിനിമയത്തിൽ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക