കല്യാണ സൗഗന്ധികം എന്ന ദിലീപ് നായകനായെത്തിയ ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി തന്റെ സിനിമ ജീവിതം തുടങ്ങുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ ദിവ്യ ഉണ്ണി വേഷമിട്ടു.
അഭിനയിച്ച കഥാപാത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു എന്നതാണ് ദിവ്യ ഉണ്ണിയുടെ നേട്ടം. മലയാളികൾക്ക് വീട്ടിലെ ഒരു കുറുമ്പി കുട്ടിയെ പോലെയാണ് ഇന്നും ദിവ്യ ഉണ്ണി. വിവാഹശേഷം അഭിനയത്തിൽ നിന്ന് മാറി നിന്നെങ്കിലും നൃത്ത വേദികളിൽ സജീവമായിരുന്നു താരം.
മുൻനിര നായകന്മാരോടൊപ്പമെല്ലാം അഭിനയിക്കുവാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ദിവ്യ. പച്ചയും ചുവപ്പും കലർന്ന സാരിയിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയാണ് താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക