സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി വൈകുന്നേരം 7 മണി മുതൽ രാത്രി 11 മണി വരെയുള്ള സമയങ്ങളിൽ ഉപഭോക്താക്കളോട് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണം എന്ന അഭ്യർത്ഥനയുമായി കെഎസ്ഇബി. ആവശ്യമായ മഴ ലഭ്യമല്ലാത്തതിനാലും സംസ്ഥാനത്തെ ജല വൈദ്യുതനിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാലും രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന വൈദ്യുതിയുടെ ആവശ്യകതയും വൈദ്യുതിക്ഷാമവും മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ ഉണ്ടായ കുറവും കണക്കിലെടുത്ത് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
വൈദ്യുതി നിയന്ത്രണം അടക്കമുള്ള സാഹചര്യം ഒഴിവാക്കുന്നതിനായി വൈകുന്നേരം 7 മണിമുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗത്തിൽ പരമാവധി ശ്രദ്ധ പുലർത്തണമെന്നും ഉപഭോക്താക്കളോട് കെഎസ്ഇബി അഭ്യർത്ഥിച്ചു. നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകുന്നേരം ആറു മുതൽ 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കി പരമാവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും മാന്യ ഉപഭോക്താക്കൾ തയ്യാറാകണമെന്ന് കെഎസ്ഇബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക