പാലക്കാട് : യൂണിഫോമിനുള്ള തുക രണ്ടുവർഷമായിട്ടും ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ് എയ്ഡ്സ് യുപി സ്കൂളുകൾ.
സർക്കാരിൽ നിന്നു പണം പ്രതീക്ഷിച്ചു വിദ്യാർത്ഥികൾക്ക് യൂണിഫോം വാങ്ങി കൊടുത്ത പല പ്രധാന അധ്യാപകരും ലക്ഷങ്ങളുടെ ബാധ്യതയിലാണിപ്പോൾ.
സർക്കാർ വിദ്യാലയങ്ങളിൽ ഒന്നുമുതൽ ഏഴ് വരെ ക്ലാസുകളിലുള്ളവർക്ക് എല്ലാ വർഷവും വിദ്യാഭ്യാസ വകുപ്പ് നേരിട്ട് യൂണിഫോം വിതരണം ചെയ്യുകയാണ് പതിവ്.
എന്നാൽ എയ്ഡഡ് സ്കൂളിലെ യുപി വിദ്യാർഥികൾക്ക് തുണി വാങ്ങുവാൻ 400 രൂപയും തയ്യൽക്കൂലി ഇനത്തിൽ 200 രൂപയും ഉൾപ്പെടെ 600 രൂപയാണ് അനുവദിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക