പത്തനംതിട്ട: പത്തനംതിട്ടയിൽ അതിശക്തമായ മഴ തുടരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. ഗവിയിലെ ഉൾവനത്തിൽ രണ്ടിടത്താണ് ഉരുൾപ്പൊട്ടൽ ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക