പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതുവിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഡിവൈഎഫ്ഐ. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനാൽ സൈബറിടത്തില്‍ ഗീതു നേരിടുന്നത് നിന്ദ്യമായ ആക്രമണമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
പൂര്‍ണ ഗര്‍ഭിണിയായ ഗീതുവിനെതിരായി മോശമായ പദപ്രയോഗങ്ങളും തെറി വിളികളും നടത്തുന്ന കോണ്‍ഗ്രസിന്റെ നെറികെട്ട രാഷ്ട്രീയത്തെ പുതുപ്പള്ളി മനസിലാക്കും. ജെയ്ക് സി തോമസിന്റെ ഭാര്യക്കെതിരായ സൈബര്‍ ആക്രമണം അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്നും ഡിവൈഎഫ്ഐ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക