ജയം രവിയും നയൻ താരയും പ്രധാന കഥാപത്രങ്ങളിൽ എത്തുന്ന സിനിമയായ ‘ഇരൈവൻ’ ലെ ട്രെയിലർ റിലീസ് ചെയ്തു. ഐ. അഹമ്മദ് സംവിധാനം ചെയ്യുന്ന ഇരൈവൻ ചിത്രം നിർമ്മിക്കുന്നത് പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവരാണ്. ചിത്രം സെപ്റ്റംബർ 28ന് തീയേറ്ററിൽ റിലീസിനായി ഒരുങ്ങുകയാണ്.
ജയം രവിയുടെ പൊന്നിയിൻ സെൽവൻ 2 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം റിലീസ് ചെയ്യുന്ന ചിത്രം കൂടിയാവും ഇരൈവൻ. നയൻ താരയുടെ ആദ്യ ബോളിവുഡ് സിനിമയായ ജവാനും റിലീസിന് ഒരുങ്ങി നിൽക്കുകയാണ്.
രാഹുൽ ബോസ്, ആശിഷ് വിദ്യാർത്ഥി, നരേൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സൈക്കോ ക്രൈം ത്രില്ലർ ആയാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്. പ്രേക്ഷകർക്ക് ഗംഭീരമായ ദൃശ്യവിരുന്ന് ഒരുക്കുകയാണ് ‘ഇരൈവൻ’ സിനിമ അണിയറപ്രവർത്തകരുടെ ലക്ഷ്യം.
എഡിറ്റർ – മണികണ്ഠൻ ബാലാജി, ക്യാമറ – ഹരി പി വേദനത്, ആക്ഷൻ – ഡോൺ അശോക്, പ്രൊഡക്ഷൻ ഡിസൈനർ – ജാക്കി, പബ്ലിസിറ്റി ഡിസൈനർ – ഗോപി പ്രസന്ന, പി ആർ ഒ – ശബരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക