ആലപ്പുഴ: കുട്ടനാട്ടിൽ സിപിഐഎം വിട്ടവർക്ക് പൂർണ അംഗത്വം നൽകി സിപിഐ. 166 പേർക്ക് സിപിഐയിൽ പൂർണ അംഗത്വം നൽകും. 69 പേർക്ക് കാൻഡിഡേറ്റ് മെമ്പർഷിപ്പ് നൽകും.
രാമങ്കരി പഞ്ചായത്തിലെ ഭൂരിപക്ഷം അംഗങ്ങളും സിപിഐയിൽ എത്തിയതോടെ പഞ്ചായത്തിൽ സിപിഐഎമ്മിൽ ഉണ്ടായിരുന്ന മേൽക്കൈ നഷ്ടമാകും. സിപിഐഎമ്മിൽ നിന്ന് ഇനിയും കൂടുതൽ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്നാണ് സൂചന. അംഗത്വത്തിനു അപേക്ഷ നൽകിയവരുടെ കാര്യത്തിൽ സിപിഐ ജില്ലാ കമ്മിറ്റി നാളെ തീരുമാനം എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക