പലയിടത്തും വ്യാപകമായി മഴ പെയ്തിട്ടും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വേനൽക്കാലത്തിന് തുല്യമായി ഉയരുന്നതിൽ ആശങ്ക.
കടുത്ത വരൾച്ചയുണ്ടായിരുന്ന ഓഗസ്റ്റിന്റെ തുടക്കത്തിൽ പോലും 83 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച സ്ഥാനത്താണ് കനത്ത മഴപെയ്ത വെള്ളിയാഴ്ച 87 ദശലക്ഷം യൂണിറ്റായി ഉപയോഗം വർധിച്ചത്.
കഴിഞ്ഞ മാർച്ചിനു തുല്യമായ ഉയർന്ന വൈദ്യുതി ഉപയോഗമാണ് ഈ ദിവസങ്ങളിലും ഉണ്ടായതെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.
വൈദ്യുതി ഉപയോഗം ബോധപൂർവം നിയന്ത്രിച്ചില്ലെങ്കിൽ കൂടുതൽ വൈദ്യുതി വാങ്ങേണ്ട അവസ്ഥയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക