തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനും കോഴിക്കോട് ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും വിവാഹിതരായിട്ട് ഇന്നേക്ക് ഒരു വർഷം. പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖനം’ എന്ന കഥയിലെ വരികൾ ഉദ്ധരിച്ചുകൊണ്ട് തന്റെ പ്രിയതമന് വിവാഹ വാർഷിക ആശംസകൾ പങ്കുവെച്ചിരിക്കുകയാണ് ആര്യ.
ഇരുവരുടെയും വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് ആര്യ കുറിച്ചത് ഇങ്ങനെ;
” സാറാമ്മേ….. പ്രണയം എന്നാൽ സന്തോഷം നിറഞ്ഞ ഒരാണും പെണ്ണും പൗഡറിട്ട കവിളുകൾ ചേർത്ത് ഉമ്മ വച്ചും ചിരിച്ചും ഇരിക്കുന്ന ഒരു ഏർപ്പാടാണ് എന്നാണ് ഞാൻ കൗമാരക്കാലത്ത് ധരിച്ചു വെച്ചിരുന്നത്. സങ്കടങ്ങൾ ചേർത്തുവയ്ക്കുമ്പോഴും പ്രണയം ഉണ്ടാവും എന്നത് മനസ്സിലായത് നിന്നോട് മിണ്ടി തുടങ്ങിയ ശേഷമാണ് “.
പ്രിയ സഖാക്കൾക്ക് ആശംസകൾ നേർന്നുകൊണ്ട് നിരവധി പേരാണ് രംഗത്ത് വരുന്നത്. അടുത്തിടെ ആര്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക