പത്തനംതിട്ട: കനത്ത മഴക്കും മണ്ണിടിച്ചിലിനും സാധ്യത ഉള്ളതിനാല്‍ കോന്നി താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ മുൻ നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാകുന്നതല്ല.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഇനിയുള്ള 24 മണിക്കൂറില്‍ പത്തനംതിട്ട ജില്ലയില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാൻ ഇടയുള്ളതായി കാലാവസ്ഥാ പ്രവചന സൂചികകള്‍ കാട്ടുന്നു. ഇതും മണ്ണിടിച്ചില്‍ സാധ്യതാമേഖലകള്‍ കൂടുതലുള്ളതിനാലുമാണ് കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക