അഷ്ടമിരോഹിണി ദിനമായ ഇന്ന് വിശ്വാസികൾ കൃഷ്ണന്റെ ജന്മദിനമായി ആഘോഷിക്കുന്നു. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ എല്ലാവർക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം എല്ലാവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ അറിയിച്ചത്.
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നത് ആകട്ടെ ഈ ശ്രീകൃഷ്ണജയന്തി എന്ന് ആശംസകൾ അറിയിച്ചു കൊണ്ടുള്ള കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.
ശ്രീകൃഷ്ണജയന്തി ആശംസകൾ അറിയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്;
“അധർമ്മങ്ങൾക്കെതിരായ ധർമ്മ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമായാണ് ഭക്തജനങ്ങൾ ശ്രീകൃഷ്ണ സങ്കൽപത്തെ നെഞ്ചേറ്റുന്നത്. ഈ ശ്രീകൃഷ്ണ ജയന്തി സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ. എല്ലാവർക്കും ആശംസകൾ”.
പ്രതികരിക്കാൻ ഇവിടെ എഴുതുക