തൃശ്ശൂർ: തൃശ്ശൂരിൽ മൂന്നു സ്കൂൾ കുട്ടികളെ കാണാതായി. കൂർക്കഞ്ചേരിയിൽ ജെപിഇഎച്ച്എസ്എസിൽ പഠിക്കുന്ന കുട്ടികളെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.
ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സുഹൃത്തുക്കളായ മൂന്നു വിദ്യാർഥികൾ ഇന്നലെ രാവിലെ സ്കൂളിലേക്കെന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ കുട്ടികൾ സ്കൂളിൽ എത്തിയില്ല.
യൂണിഫോം ഇട്ടാണ് മൂവരും പോയത്. പുസ്തകങ്ങൾ എടുത്തിട്ടില്ല. കുട്ടികളുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക