കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദൻ രംഗത്ത്. ചാണ്ടി ഉമ്മൻ വിജയിച്ചാൽ അത് ബിജെപി വോട്ട് മറിച്ചിട്ടായിരിക്കും എന്നാണ് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ബി ജെ പി വോട്ട് വാങ്ങിയാൽ മാത്രമാണ് ചാണ്ടി ഉമ്മന് ജയിക്കാൻ കഴിയുക. ബി ജെ പി വോട്ട് യുഡിഎഫിന് ലഭിച്ചതായാണ് കണക്ക് കൂട്ടൽ. അല്ലാത്ത പക്ഷം എൽഡിഎഫിന് വിജയിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുപ്പള്ളിയിൽ ബിജെപി വോട്ടുകൾ കോൺഗ്രസ്സിലേക്ക് പോയി. ചാണ്ടി ഉമ്മൻ ജയിച്ചാൽ അത് ബിജെപി വോട്ടുകൾ വാങ്ങിയത് മൂലം ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ ആണിക്കല്ലിളക്കുമെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഗോവിന്ദൻ മറുപടി നൽകി. സർക്കാരിന്റെ ആണിക്കല്ല് ഉറപ്പിക്കുന്ന വിധിയായിരിക്കും പുതുപ്പള്ളിയിലേതെന്ന് ആണ് ഗോവിന്ദൻ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക