നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപെട്ടതാണ് കാഴ്ച്ച. അതുകൊണ്ട് തന്നെ കണ്ണുകളുടെ സംരക്ഷണം വളരെ പ്രധാനപ്പെട്ടത് ആണ്. നമ്മുടെ ഭക്ഷണശീലങ്ങള്‍ എല്ലാം തന്നെ കണ്ണുകളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്.
കണ്ണുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
ഓറഞ്ച്, പിങ്ക്, ചുവപ്പ് നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികൾ കണ്ണിന് ഏറെ നല്ലതാണ്.
സാല്‍മണ്‍ മത്സ്യത്തില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ഒമേഗ -3 ഫാറ്റി ആസിഡുകളും അസ്റ്റാക്സാന്തിനും അടങ്ങിയിട്ടുണ്ട്, ഇത് പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന മാക്യുലര്‍ ഡീജനറേഷന്‍ (എഎംഡി) ഗ്ലോക്കോമ പോലുള്ള നേത്രരോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കും.
ചെമ്മീനും അസ്റ്റാക്സാന്തിന്റെ മറ്റ് മികച്ച ഉറവിടമാണ്.അയല, മത്തി, വാല്‍നട്ട്, ചിയ വിത്തുകളിലും ഒമേഗ 3 കാണപ്പെടുന്നുണ്ട്.
തക്കാളിയില്‍ ലൈക്കോപീന്‍ എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് തിമിരം വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനാല്‍ തക്കാളി കഴിക്കുന്നത് കണ്ണുകളുടെ
ആരോഗ്യത്തിന് ഉത്തമമാണ്.
വ്യായാമം, മതിയായ ഉറക്കം, കൃത്യമായ ഇടവേളകളിലെ നേത്രപരിശോധന എന്നിവയാണ് നല്ല കാഴ്ച നിലനിര്‍ത്തുന്നതിനുള്ള മറ്റ് പ്രധാന ഘടകങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക