കോട്ടയം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ജയം ഉറപ്പെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. ചാണ്ടി ഉമ്മന്‍ മുപ്പത്തിനായിരത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തക സമിതി പുന:സംഘടനാ വിഷയത്തിൽ പരസ്യ ചർച്ചയ്ക്കില്ലെന്നും മത്സരിക്കുന്ന കാര്യത്തിൽ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
പുതുപ്പള്ളിയിലെ വോട്ടെടുപ്പിനുശേഷം ചില കാര്യങ്ങൾ തുറന്നുപറയുമെന്ന് പറഞ്ഞിരുന്ന മുരളീധരൻ പാര്‍ട്ടിക്ക് വേണ്ടി ശക്തമായ നിലപാടെടുത്തിട്ടും വേണ്ടരീതിയില്‍ പരിഗണിക്കപ്പെട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. പുതുപ്പള്ളിയില്‍ സ്റ്റാര്‍ കാമ്പയിനര്‍ പദവിയിലുള്ളവരുടെ പട്ടിക തയ്യാറാക്കിയപ്പോൾ അവഗണിച്ചുവെന്നും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാകരുതെന്ന് കരുതിയാണ് വിവാദമാക്കാത്തതെന്നും മുരളീധരൻ മാതൃഭൂമി ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക