മിച്ചഭൂമി കേസിൽ പി വി അൻവർ എംഎൽഎക്ക് തിരിച്ചടി. പി വി അൻവർ എംഎൽഎ കക്കാടംപൊയിലിലെ വിവാദ പാർക്ക് പ്രവർത്തിക്കുന്നത് മിച്ചഭൂമിയിൽ ആണെന്ന് വസ്തുത മറക്കാൻ ലാൻഡ് ബോർഡിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി വ്യാജ രേഖ ചമച്ചതായി ഓതറൈസ്ഡ് ഓഫീസർ റിപ്പോർട്ടു നൽകി. മിച്ചഭൂമി കൈവശം വച്ചു എന്ന പരാതിയിൽ കുറച്ചു നാളുകളായി പി വി അൻവർ നിയമനടപടികൾ നേരിട്ടു വരികയായിരുന്നു.
എംഎൽഎയുടെ കൈവശമുള്ള 15 ഏക്കറോളം ഭൂമി കണ്ടുകെട്ടുവാനും ഓതറൈസ്ഡ് ഓഫീസർ നൽകിയ റിപ്പോർട്ടർ പറയുന്നു. പി വി ആർ എന്റർടൈൻമെന്റ് എന്ന പേരിൽ പിവി അൻവറിന്റെയും ഭാര്യയുടെയും പേരിൽ സ്ഥാപനം തുടങ്ങിയതും ഭൂപരിധി ചട്ടം മറികടക്കാൻ ആണ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. പതിനഞ്ചേക്കർ സ്ഥലം മിച്ചഭൂമിയായി ഏറ്റെടുക്കാം എന്ന റിപ്പോർട്ടിൽ ഏതെങ്കിലും വിധത്തിലുള്ള ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കാൻ കക്ഷികൾക്ക് ഏഴു ദിവസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക