ഹൃദയം തൊടുന്ന കുറുപ്പുമായി മകൾ അലങ്കൃതയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ പൃഥ്വിരാജ്. അച്ഛനും അമ്മയും വെറും കുട്ടികളാണ് എന്നും നീ ഞങ്ങളുടെ രക്ഷകർത്താവാണെന്നും തോന്നിപ്പിച്ച നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് മകൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് കുറുപ്പിൽ പറയുന്നു.
മകൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം;
“എന്റെ കുഞ്ഞുമകൾക്ക് പിറന്നാൾ ആശംസകൾ. അമ്മയും അച്ഛനും വെറും കുട്ടികളാണെന്നും നീ ഞങ്ങളുടെ രക്ഷകർത്താവാണെന്നും തോന്നിപ്പിച്ച നിരവധി നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. നിനക്ക് ചുറ്റുമുള്ള എല്ലാവരോടുമുള്ള നിന്റെ അനുകമ്പ, ക്ഷമ സ്നേഹം എന്നിവ കണ്ട് ഞങ്ങൾ അതിശയിച്ചു പോയിട്ടുണ്ട്. ഞങ്ങൾക്ക് തന്നെ അവിശ്വസനീയമായ രീതിയിൽ നീ നല്ലൊരു വ്യക്തിയായി വളരുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു. നീ ഞങ്ങളുടെ നിത്യ വെളിച്ചമാണ്”.
പ്രതികരിക്കാൻ ഇവിടെ എഴുതുക