പ്രശസ്ത കാർട്ടൂണിസ്റ്റായ അജിത് നൈനാൻ അന്തരിച്ചു. 68 വയസ്സായിരുന്നു. ഇന്ത്യയിലെ പ്രശസ്തമായ നൈനാൻസ് വേൾഡ് സീരീസ് എന്ന കാർട്ടൂൺ പരമ്പരയുടെ സൃഷ്ടാവായ അദ്ദേഹം രാഷ്ട്രീയ വിഷയങ്ങൾ സംബന്ധിച്ച കാർട്ടൂണുകളിലൂടെ പ്രശസ്തനായി. ദൈനംദിന ജീവിതത്തെ ബാധിക്കുന്ന സാമൂഹിക വിഷയങ്ങൾ സസൂക്ഷ്മമായി നിരീക്ഷിച്ച അദ്ദേഹം അവയെ കാർട്ടൂണുകൾ ആക്കി മാറ്റി.
ടാർഗറ്റ് എന്ന കുട്ടികളുടെ മാസികയിലെ ഡിറ്റക്റ്റീവ് മൂച്ച് വാലയെ സൃഷ്ടിച്ചത് അജിത് നൈനാനായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർട്ടൂണിസ്റ്റ്സ് അദ്ദേഹത്തിന്റെ മരണത്തിൽ എക്സ് പ്ലാറ്റ് ഫോമിലൂടെ അനുശോചനം അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക