ആലപ്പുഴ: ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ വിവാഹ ചടങ്ങിന് ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേർ മരിച്ചു. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികളായ മൂന്നുപേരാണ് മരിച്ചത്.
തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിന് ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തൊഴിലാളികള്‍ ഉപയോഗിച്ച കമ്പി എക്സ്ട്രാ ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക