ഇടുക്കി: വെള്ളമെന്ന് തെറ്റിദ്ധരിച്ച് ബാറ്ററി വെള്ളം അബദ്ധത്തിൽ മദ്യത്തില്‍ ഒഴിച്ച് കുടിച്ചയാള്‍ മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനനാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
കഴിഞ്ഞ ഒന്നാം തീയതി മുതല്‍ തോപ്രാംകുടിയിലെ ഒരു മേസ്തിരിയുടെ സഹായിയായി ജോലി ചെയ്തുവരികയാണ് മോഹനന്.
വെള്ളത്തിന് പകരം കുടിച്ചത് ബാറ്ററി വെള്ളമാണെന്ന് മനസിലായതിനെ തുടർന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ചികിത്സയിലിരിക്കെ ഇന്ന് മോഹനന് മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക